കേരളം

kerala

ETV Bharat / state

കേരളത്തിൽ ഭീകരാക്രമണ ഭീഷണി

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ബാംഗ്ലൂർ സിറ്റി പൊലീസിന് വൈകുന്നേരമാണ് സന്ദേശം ലഭിച്ചത്.

പ്രതീകാത്മക ചിത്രം

By

Published : Apr 27, 2019, 1:04 AM IST

Updated : Apr 27, 2019, 2:08 AM IST

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. ബാംഗ്ലൂർ സിറ്റി പൊലീസിന് വൈകുന്നേരം ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ സ്വാമി സുന്ദർ എന്ന ലോറി ഡ്രൈവറാണ് ബാംഗ്ലൂർ സിറ്റി പൊലീസ് കണ്ട്രോള്‍ റൂമിൽ വിളിച്ചത്. ഭീഷണിയുടെ പശ്ചാതലത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ജാഗ്രതാ നിർദ്ദേശം നൽകി.

ട്രെയിനുകളില്‍ സ്ഫാോടനം നടത്തുമെന്നും ഭീഷണി. ഒരു സംഘം ഭീകരർ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയതായും സന്ദേശത്തിൽ പറയുന്നുണ്ട്. ഫോൺ സന്ദേശത്തിന്‍റെ ഉറവിടം പൊലീസ് പരിശോധിച്ചു വരികയാണ്.

Last Updated : Apr 27, 2019, 2:08 AM IST

ABOUT THE AUTHOR

...view details