തിരുവനന്തപുരം: യുഡിഎഫ് തിരക്കഥക്കൊപ്പം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആരോപണം വേദനാജനകമാണ്. ജീവിതത്തിൽ അങ്ങനെ പ്രവർത്തിച്ചിട്ടില്ല. ഇനിയൊരിക്കലും അങ്ങനെ പ്രവർത്തിക്കുകയുമില്ല. താന്‍ ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. തന്‍റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുന്നത് വേദനാജനകമാണെന്നും ടിക്കാറാം മീണ പറഞ്ഞു.
പ്രസ്താവന വേദനാജനകം; കോടിയേരിക്ക് ടിക്കാറാം മീണയുടെ മറുപടി - സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥനെന്ന് ടിക്കാറാം മീണ. പ്രവര്‍ത്തനം നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വവുമാണ്. രാഷ്ട്രീയം കാണുന്നത് വേദനാജനകമെന്നും മീണ.
കള്ളവോട്ട് ആരോപണത്തില്‍ മറുപടി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മാധ്യമ വിചാരണക്കനുസരിച്ച് തീരുമാനമെടുക്കുന്നു, ആരോപണ വിധേയരോട് വിശദീകരണം തേടിയില്ല, മൂന്ന് സ്ത്രീകളെ നീതി നിഷേധിച്ച് കുറ്റക്കാരാക്കി തുടങ്ങിയ ആരോപണങ്ങളും കോടിയേരി ഉയര്‍ത്തി.
തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കൂടുതല്‍ സീറ്റില്‍ വിജയം ഉറപ്പായത് കൊണ്ടാണ് യുഡിഎഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഈ പ്രചരണത്തിൽ പങ്ക്ചേർന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.