കേരളം

kerala

ETV Bharat / state

ടോം വടക്കൻ സ്ഥാനാര്‍ഥി പട്ടികയിലില്ല; ശ്രീധരന്‍ പിള്ള - നരേന്ദ്ര മോദി

മുന്‍ കോണ്‍ഗ്രസ് വക്താവായിരുന്ന ടോം വടക്കന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ടോം വടക്കന്‍,ശ്രീധരന്‍പിള്ള

By

Published : Mar 16, 2019, 12:47 PM IST

ഡല്‍ഹി: ബിജെപിയുടെ കേരളാ ഘടകം നൽകിയ സ്ഥാനാര്‍ഥി പട്ടികയിൽ ടോം വടക്കനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ടോം വടക്കൻ മത്സരിക്കണോഎന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്.അതേസമയം താന്‍ മത്സരിക്കുന്നത് സംബന്ധിച്ച് നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് വക്താവായിരുന്നടോം വടക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഇന്ന് ഡല്‍ഹിയില്‍ ചേരും. പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. അതേസമയം ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റ് ലക്ഷ്യം വച്ചുള്ള കരുനീക്കങ്ങളിലാണ്.തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ സുരേന്ദ്രന് തൃശ്ശൂരും സീറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകും. ശോഭാ സുരേന്ദ്രന്‍റെ പേര് പാലക്കാട് പരിഗണിക്കുന്നുണ്ടെങ്കിലും മുരളീധര വിഭാഗത്തിന് താല്‍പ്പര്യംസികൃഷ്ണകുമാറിനെയാണ്.

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. ഡല്‍ഹിയിൽ ചേരുന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടികക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും പട്ടികയിലുണ്ടാകും. മോദി വാരാണസിയിലാകും മത്സരിക്കുക.


ABOUT THE AUTHOR

...view details