കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് ഷീ ടോയ്‌ലറ്റ് ഉണ്ടെന്ന് കോർപ്പറേഷൻ: എവിടെയെന്ന് സ്ത്രീകൾ - corparation

സ്ത്രീകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം എവിടെ നിൽക്കുന്നു എന്ന ചോദ്യമാണിത് ഉയര്‍ത്തുന്നത്.

പ്രവര്‍ത്തനരഹിതമായ ഷീ ടോയ്‌ലറ്റ്

By

Published : Apr 28, 2019, 8:37 PM IST


തിരുവനന്തപുരം: കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിരവധി ആവശ്യങ്ങളുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ അങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം ബസ് കാത്തു നില്‍ക്കുന്നവരുടെ എണ്ണവും വളരെയധികമാണ്. ഇവർക്കായി കോർപ്പറേഷനും വനിതാ ശിശു ക്ഷേമ വകുപ്പും കോടികൾ മുടക്കി സ്ഥാപിച്ചതാണ് ഷീ ടോയ്ലറ്റുകൾ. എന്നാല്‍ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാല്‍ ആവശ്യക്കാർക്ക് ഷീ ടോയ്ലറ്റുകൾ എവിടെയെന്ന് കണ്ടെത്താനാകില്ല. ഏറ്റവും തിരക്കേറിയ പാളയം എൽഎംഎസ് ജംഗ്ഷൻ മുതല്‍ പിഎംജി ജംഗ്ഷൻ വരെ ഷീ ടോയ്‌ലറ്റ് ഉള്ളതായി ആർക്കും അറിയില്ല.

തലസ്ഥാനത്ത് സ്ത്രീ യാത്രികരെ വലച്ച് ഷീ ടോയ്‌ലറ്റ്

ABOUT THE AUTHOR

...view details