കേരളം

kerala

ETV Bharat / state

വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ഇടിച്ചു വീഴ്ത്തിയ കേസിൽ ഒരാൾ പിടിയിൽ - ശക്തം

പ്രതികളായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ ശക്തമാക്കിയതായി വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻ അറിയിച്ചു.

ഫയൽ ചിത്രം

By

Published : May 13, 2019, 8:05 PM IST

വിഴിഞ്ഞത്ത് കല്ലുവെട്ടാൻകുഴിയിൽ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്.ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ.

എസ.ഐയെ ഇടിച്ചു വീഴ്ത്തിയ കേസിൽ ഒരാൾ പിടിയിൽ

കട്ടച്ചൽക്കുഴി പുത്തൻകാനം വിഷ്ണു ഭവനിൽ വിഷ്ണുവാണ് പിടിയിലായത്. ബൈക്കുമായി രക്ഷപ്പെട്ട രണ്ട് പേർക്കായി അന്വേഷണം തുടരുന്നതായി വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻ അറിയിച്ചു. ശനിയാഴ്ച രാത്രി ഉണ്ടായ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയൻ ആശുപത്രിയിൽ ചികിത്സയിലാണ്.

മറ്റൊരു പ്രതി കാരയ്ക്കാമണ്ഡപം സ്വദേശി അനന്തു ആണെന്ന് തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പിടികൂടിയ വിഷ്ണുവിനെ കോടതിയൽ ഹാജരാക്കും.

ABOUT THE AUTHOR

...view details