തിരുവനന്തപുരം: മലയിൻകീഴ്, വിളപ്പിൽശാല പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂങ്ങോടിലും പരിസര പ്രദേശത്തും മാലിന്യങ്ങൾ നിക്ഷേപിച്ച് മുങ്ങുന്നത് പതിവാകുന്നു. വിജനമായ സ്ഥലത്ത് ഏറിവരുന്ന മാലിന്യനിക്ഷേപം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ ഉപേക്ഷിച്ചു പോകുന്നത് പതിവായതോടെ പൗരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നിരവധി തവണ മാലിന്യ വാഹനങ്ങൾ പിടികൂടിയെങ്കിലും രാത്രി കാലങ്ങളിൽ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ മാലിന്യം നിക്ഷേപിച്ചു പോകുന്നത് ഇപ്പോഴും പതിവാണ്.
തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ വഴികൾ; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ - വഴികൾ
ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി ഉണ്ടാക്കണം. മാലിന്യനിക്ഷേപിക്കുന്നവരെ പിടികൂടാൻ സിസിടിവി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍.
ഫയൽ ചിത്രം
തച്ചോട്ടുകാവ് ,അന്തിയൂർകോണം വഴി യാത്രചെയ്യുന്ന ഓരോ വഴിയാത്രികനും മൂക്കുപൊത്താതെ ഇതുവഴി കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. മാംസാവശിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായകളുടെ ശല്യം കാരണം കുട്ടികൾക്കും സ്ത്രീകൾക്കും ഇതുവഴി നടന്നുപോകാൻ പേടിയാണ്. ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി ഉണ്ടാക്കണമെന്നും, ഇവയ്ക്ക് ശാശ്വതപരിഹാരമായി സിസിടിവി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.