കേരളം

kerala

ETV Bharat / state

പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ ഉത്തരവ് - തിരുവനന്തപുരം

നാളികേര വില കുറയുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വി എസ് സുനിൽകുമാർ.

കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ

By

Published : Jun 14, 2019, 6:42 PM IST

Updated : Jun 14, 2019, 6:50 PM IST

തിരുവനന്തപുരം: നാളികേരത്തിന് വില കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ ഉത്തരവ്. കേരഫെഡ് സൊസൈറ്റികൾ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കാൻ തീരുമാനമായത്. ജില്ലാതല കമ്മിറ്റികൾ ചേർന്നായിരിക്കും സംഭരണം നടത്തുന്ന സൊസൈറ്റികളെ തെരഞ്ഞെടുക്കുക. രണ്ടര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുന്നത്. പച്ച തേങ്ങയുടെ വില 26 -27 വരെയെത്തിയിരുന്നു. പച്ച തേങ്ങയുടെ വില 25 രൂപയിൽ താഴെ വരുമ്പോഴാണ് സാധാരണയായി സംഭരണത്തിന് സർക്കാർ തീരുമാനമാകുന്നത്. നാളികേര വിലയിടിവിന് ഇനിയും സാധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ജൂൺ ഇരുപത്തിയാറിന് മുമ്പ് സംഭരണം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.

Last Updated : Jun 14, 2019, 6:50 PM IST

ABOUT THE AUTHOR

...view details