ഖാദർ കമ്മിറ്റി റിപ്പോർട്ട്; വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാൻ ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല - സെക്രട്ടറിയേറ്റ്
വികേന്ദ്രീകരണത്തിന്‍റെ കടയ്ക്കൽ കത്തിവച്ചാണ് ഏകീകരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് അപൂർണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷ ഒരുമിച്ച് നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കും. വിദ്യാഭ്യാസ മേഖല കുട്ടിച്ചോറാവുമെന്നും എയ്ഡഡ് മേഖല തകരുമെന്നും ചെന്നിത്തല പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടില്‍ സി പി എം അധ്യാപക സംഘടനയുടെ നയമാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ മികവുണ്ടാക്കാനായില്ലെങ്കിലും തകർക്കരുത്. വികേന്ദ്രീകരണത്തിന്‍റെ കടയ്ക്കൽ കത്തിവച്ചാണ് ഏകീകരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.