കേരളം

kerala

ETV Bharat / state

വോട്ടര്‍മാരെ തിരുകി കയറ്റുന്നത് തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത് - cpm

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്‍റെ ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് കത്ത്

വോട്ടര്‍മാരെ തിരുകി കയറ്റുന്നത് തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്

By

Published : Jul 12, 2019, 5:17 PM IST

തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്‍റെ ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് കത്ത് നല്‍കിയത്.

'പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെയടക്കം സഹായത്തോടെ കൂട്ടത്തോടെ വ്യാജ വോട്ടുകള്‍ ചേര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി അടുത്ത മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരായി തിരുകി കയറ്റുകയാണ് സി പി എം. ഇത് ഇന്ത്യന്‍ ഭരണഘടനയുടെയും, ജനപ്രാതിനിധ്യ നിയമത്തിന്‍റെ 17, 18 വകുപ്പുകളുടെയും നഗ്നമായ ലംഘനമാണ്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും' പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details