കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി മുഴുക്കടത്തിലെന്ന് ഗതാഗതമന്ത്രി - കെഎസ്ആര്‍ടിസി

6000 കോടിയിലധികമാണ് കെഎസ്ആര്‍ടിസിയുടെ കടബാധ്യത. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്തത് കടം രൂക്ഷമാകാൻ കാരണമായി.

എ.കെ ശശീന്ദ്രൻ

By

Published : Feb 12, 2019, 10:30 PM IST

കെഎസ്ആർടിസി ഇപ്പോഴും വൻ കടത്തിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. നിലവിൽ 6000 കോടിയിലധികം രൂപയുടെ കടബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്തതാണ് കടം രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. 3100 കോടി രൂപയാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്തിരിക്കുന്നത്. പ്രതിവർഷം 280 കോടി രൂപ പലിശ മാത്രം ഇതിനായി അടയ്ക്കുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാൻ സാധിക്കൂ. ശബരിമല കർമസമിതിയുടെ ഹർത്താൽ ദിനത്തിലെ ആക്രമണത്തിൽ 102 ബസുകൾക്ക് കേടുപാട് സംഭവിച്ചപ്പോൾ മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എ.കെ ശശീന്ദ്രൻ

അതേസമയം സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രളയത്തിൽ തകർന്ന തടയണകൾ അടിയന്തരമായി പുനർ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ജലവിഭവ വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ABOUT THE AUTHOR

...view details