പോസ്റ്റൽ വോട്ടിൽ ക്രമക്കേട് സ്ഥീരികരിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് - പോസ്റ്റൽ വോട്ട്
പൊലീസ് പോസ്റ്റൽ വോട്ട്, ക്രമക്കേട് സ്ഥീരികരിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേട് സ്ഥീരികരിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. വോട്ട് ചെയ്യുന്നത്തിനു മുമ്പും ശേഷവും പൊലീസ് അസോസിയേഷന്‍റെ ഇടപെൽ ഉണ്ടായെന്ന് കണ്ടെത്തൽ. ഇന്‍റലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. നേതൃത്വം നൽകിയ രണ്ടു പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. സമഗ്രാന്വേഷണം വേണമെന്നും ശുപാർശ.
ഇന്‍റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്. ഇത്തവണ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പൊലീസുകാര്‍ക്ക് നല്‍കാതിരുന്നതിനാല്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പോസ്റ്റൽ വോട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായി. ക്രമക്കേടിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.