തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘര്‍ഷമുണ്ടായപ്പോൾ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരത്തിലുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും കോളജിലെ എസ്എഫഐയുടെ യൂണിറ്റ് മുറിയിൽ നിന്നും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി - pinarayi vijayan
സര്‍ക്കാര്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാജന്‍റെ ഭാര്യ നൽകിയ കത്തിന്‍റെ കാര്യം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സാജന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.