കേരളം

kerala

ETV Bharat / state

മദ്യവിൽപ്പനശാലകളിലെ ക്രമക്കേട്; 11 ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ - ഡയറക്ടറേറ്റ്

കൊല്ലം വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി, തിരുവനന്തപുരം മേഖലാ എസ്‌ പി മുഖേന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

പ്രതീകാത്മക ചിത്രം

By

Published : May 25, 2019, 2:51 PM IST

Updated : May 25, 2019, 4:12 PM IST

കൊല്ലം: ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 11 ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ. കൊല്ലം, കരുനാഗപ്പള്ളി, മലനട, പത്തനാപുരം, പരവൂർ, പാരിപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ മദ്യവിൽപ്പന ശാലകളിലാണ് മൂന്നാഴ്ച മുമ്പ് വിജിലൻസ് റെയ്ഡ് നടത്തിയത്. കൊല്ലം വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി തിരുവനന്തപുരം മേഖലാ എസ്‌ പി മുഖേന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

മദ്യവിൽപ്പനശാലകളിലെ ക്രമക്കേട്; 11 ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ

സ്റ്റോക്കിൽ ഉണ്ടായ കുറവ്, ക്യാഷ് കൗണ്ടറിലെ തിരിമറി തുടങ്ങിയ ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഷോപ്പ് ഇൻ ചാർജ്, ക്യാഷർ തസ്തികയിലുള്ളവർക്കെതിരെയാണ് നടപടിക്ക് ശുപാർശ. കരുനാഗപ്പള്ളി ഷോപ്പിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രണ്ട് റിപ്പോർട്ടുകൾ കൂടി സമർപ്പിക്കും എന്നാണ് വിവരം. റിപ്പോർട്ട് പരിഗണിച്ച ശേഷം ഡയറക്ടർ സർക്കാരിന് നൽകുന്ന ശുപാർശയെ തുടർന്നാകും അന്തിമ നടപടി.

Last Updated : May 25, 2019, 4:12 PM IST

ABOUT THE AUTHOR

...view details