കേരളം

kerala

ETV Bharat / state

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ അന്‍പതില്‍ ഇടം നേടി മലയാളികള്‍

കേരളത്തില്‍ നിന്ന് എഴുതിയ 66.59 ശതമാനം വിദ്യാര്‍ഥികളും യോഗ്യത നേടി

നീറ്റ് പരീക്ഷാഫലം

By

Published : Jun 5, 2019, 5:34 PM IST

ന്യൂഡല്‍ഹി:അഖിലേന്ത്യാ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ആദ്യത്തെ അന്‍പത് റാങ്കുകളില്‍ കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ അന്‍പത് റാങ്കുകളില്‍ ഇടം നേടിയ മലയാളികള്‍.

പതിനഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇക്കൊല്ലം നീറ്റ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. കേരളത്തില്‍ നിന്ന് എഴുതിയ 66.59 ശതമാനം വിദ്യാര്‍ഥികളും യോഗ്യത നേടി. അതുൽ മനോജിന് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31ഉം അശ്വിൻ വി പിക്ക് 33ാം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്.

മെയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്. കര്‍ണാടകയില്‍ ട്രെയിന്‍ വൈകിയതിനെ തുടന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഒഡീഷയില്‍ ഫാനി ചുഴലിക്കാറ്റ് കാരണം പരീക്ഷക്ക് എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കുമായി മെയ് 20ന് പരീക്ഷ വീണ്ടും നടത്തിയിരുന്നു.

ABOUT THE AUTHOR

...view details