കേരളം

kerala

ETV Bharat / state

എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍

എട്ട് കിലോയുള്ള ചന്ദനമുട്ടികള്‍ ചെറുതായി മുറിച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍

By

Published : Jun 12, 2019, 8:42 AM IST

Updated : Jun 12, 2019, 11:50 AM IST

തിരുവനന്തപുരം: എട്ട് കിലോ ചന്ദനമുട്ടിയുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍. തക്കല സ്വദേശി മര്യാര്‍സുദം ആണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചന്ദനമുട്ടികള്‍ കടത്തുന്നതിനിടയില്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍

ചന്ദനമുട്ടികള്‍ ചെറുതായി മുറിച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ നടത്തിയ മിന്നല്‍ വാഹന പരിശോധനയില്‍ ചന്ദനമുട്ടികള്‍ കണ്ടെത്തിയത്. പിടിയിലായ പ്രതിയെ വനംവകുപ്പിന് കൈമാറി.

Last Updated : Jun 12, 2019, 11:50 AM IST

ABOUT THE AUTHOR

...view details