ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചസ്ഥാനാർത്ഥിനിർണയ ചർച്ചകൾക്ക് തുടക്കമിട്ട് സിപിഐ നേതൃയോഗങ്ങൾ ഇന്നു മുതൽ. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലാ കൗൺസിലുകൾ സമർപ്പിച്ച സ്ഥാനാർഥി പട്ടികകൾക്ക് ഇന്നും നാളെയും നടക്കുന്ന നേതൃയോഗങ്ങൾ അന്തിമരൂപം നൽകും. മാർച്ച് അഞ്ച് ,ആറ്തീയതികളിൽ നടക്കുന്ന ദേശീയ നേതൃയോഗങ്ങൾ സ്ഥാനാർത്ഥിപട്ടികകൾക്ക് അംഗീകാരം നൽകും
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം , സിപിഐ നേതൃയോഗങ്ങൾ ഇന്ന് - സിപിഐ
തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലാ കൗൺസിലുകൾ സമർപ്പിച്ച സ്ഥാനാർഥി പട്ടികകൾക്കാണ് നേതൃയോഗങ്ങൾ അന്തിമരൂപം നൽകുക.
കാനം രാജേന്ദ്രൻ
സിപിഐയുടെ നാലു മണ്ഡലങ്ങളിലേക്ക് ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ മുതല്‍ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി വരെ ഇടംപിടിച്ചു. എം.എല്‍.എമാരായസി.ദിവാകരനും ചിറ്റയം ഗോപകുമാറും പട്ടികകളിലുണ്ട്. നാലു മണ്ഡലങ്ങളിലേക്കുംവിജയസാധ്യതയുള്ള മൂന്നുവീതം പേരുടെ പട്ടിക തയ്യാറാക്കാനായിരുന്നുജില്ലാ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടിരുന്നത്.