കേരളം

kerala

ETV Bharat / state

ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും എൽഡിഎഫ് വിജയിക്കും: സമ്പത്ത് - യുഡിഎഫ്

വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റവും മികച്ച വിജയം നൽകുന്ന സംസ്ഥാനമാകും കേരളം.

എ സമ്പത്ത്

By

Published : Mar 6, 2019, 11:25 PM IST

ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ ഇത്തവണയും എൽഡിഎഫിന്‍റെ ഭൂരിപക്ഷം വർധിക്കുമെന്ന് സിറ്റിംഗ് എംപി എ സമ്പത്ത്. കഴിഞ്ഞ രണ്ട് തവണയും പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം ക്യത്യമായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2009 ൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ 20000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നെങ്കിൽ 2014 ൽ അത് 70000 ത്തോളമായി ഉയർന്നു. നിയമസഭാ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സമാനമായ മുന്നേറ്റം എൽഡിഎഫ് മണ്ഡലത്തിലുണ്ടാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. മതനിരപേക്ഷ മനസാണ് കേരളത്തിന്‍റേത്. വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റവും മികച്ച വിജയം നൽകുന്ന സംസ്ഥാനമാകും കേരളം.ഓരോ വിഷയത്തിലും കൃത്യമായ ഗവേഷണം നടത്തിയാണ് നിയമനിർമാണ പക്രിയയിൽ പങ്കാളിയായത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ പാർലമെന്‍റിനെ ഒരു വേദിയായി ഉപയോഗിച്ചുവെന്നും സമ്പത്ത് പറഞ്ഞു.

ഇത്തവണയും സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. ശനിയാഴ്ചയാണ് സിപിഎം ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. ആറ്റിങ്ങലിൽ വീണ്ടും സമ്പത്ത്തന്നെ എത്തുമെന്നാണ്റിപ്പോർട്ടുകള്‍.

ABOUT THE AUTHOR

...view details