കേരളം

kerala

By

Published : Mar 29, 2019, 11:45 PM IST

ETV Bharat / state

കുമ്മനം രാജശേഖരന്  കൈവശമുള്ളത് 512 രൂപ; ബാങ്കിൽ 1.05 ലക്ഷം

വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.വാസുകി മുമ്പാകെ ഇന്ന് ഉച്ചയ്ക്ക് 12.46 നാണ് കുമ്മനം പത്രിക സമര്‍പ്പിച്ചത്.

കുമ്മനം രാജശേഖരൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

തിരുവനന്തപുരത്തെബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന് കൈവശമുള്ളത് 512 രൂപയും, ബാങ്കിൽ 1,05,212 രൂപയും. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്.

മിസോറാം ഗവര്‍ണറായിരുന്നപ്പോള്‍ ശമ്പളത്തിൽ നിന്ന് കിട്ടിയ നീക്കിയിരിപ്പ് എസ്ബിഐയുടെ രണ്ട് ശാഖകളിലായാണ് നിക്ഷേപിച്ചത്. 1,05,212 രൂപയാണ് കുമ്മനത്തിന് നിക്ഷേപമായുള്ളത്. കുടുംബ വിഹിതമായി ലഭിച്ച പത്ത് ലക്ഷം രൂപയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഗവർണറായിരിക്കെ ലഭിച്ച 31,83,871 രൂപ വരുമാനം ലഭിച്ചതിനാണ് കുമ്മനം ആദ്യമായി ആദായ നികുതി അടച്ചത്. ഗവർണർ വരുമാനത്തിൽ നീക്കിയിരിപ്പ് തുക ഒഴികെ മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയെന്നും രേഖകളിൽ പറയുന്നു. എന്നാൽ കുമ്മനത്തിനെതിരെ കന്‍റോണ്‍മെന്‍റ്സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.വാസുകി മുമ്പാകെ ഇന്ന് ഉച്ചയ്ക്ക് 12.46 നാണ് കുമ്മനം പത്രിക സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details