കേരളം

kerala

ETV Bharat / state

കൂട്ട പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം - bus shortage

കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കാൻ തീരുമാനമായെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല

കെഎസ്ആര്‍ടിസി

By

Published : Jul 2, 2019, 4:09 PM IST

Updated : Jul 2, 2019, 6:52 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധി തുടരുന്നു. ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി. തെക്കൻ മേഖലയിലാണ് കൂടുതൽ സർവീസുകൾ റദ്ദാക്കിയത്. ഡ്രൈവർമാരുടെ കുറവ് കാരണം സർവീസുകൾ റദ്ദാക്കുന്നത് പലയിടത്തും ജനങ്ങളുടെ യാത്ര ദുരിതത്തിലാക്കി. കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ദിവസ വേത അടിസ്ഥാനത്തില്‍ നിയമിക്കാൻ തീരുമാനം ആയെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല. മണിക്കൂറുകളോളമാണ് യാത്രാക്കാർ ബസ് കാത്ത് നില്‍ക്കേണ്ടി വരുന്നത്.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി

ഡ്രൈവർമാരുടെ കുറവ് കാരണം ഇതുവരെ 258 സർവീസുകൾ റദ്ദാക്കി. തെക്കൻ മേഖലയിലാണ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. 136 സര്‍വീസുകളാണ് തെക്കന്‍ മേഖലയില്‍ റദ്ദാക്കിയത്. എറണാകുളത്ത് 93 ൽ ആറ് സർവീസുകളും കാസർകോഡ് 92 ൽ 12 സർവീസുകളും റദ്ദാക്കി. അതേസമയം യാത്രാക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായത് കെഎസ്ആർടിസിക്ക് ആശ്വാസകരമാണ്.

Last Updated : Jul 2, 2019, 6:52 PM IST

ABOUT THE AUTHOR

...view details