തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ ഐഎഎസ് ഉദ്യോഗസ്ഥന് വിദേശയാത്രാ അനുമതി നൽകിയ സർക്കാർ തീരുമാനം വിവാദത്തിലേക്ക്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവന് കുടുംബസമേതം ചൈനയിലേക്ക് യാത്ര നടത്താനാണ് സർക്കാർ അനുമതി നൽകിയത്. പെരുമാറ്റചട്ടം നിലനിൽക്കെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥർക്ക് വിദേശ യാത്ര നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ അനുമതി തേടാതെയാണ് ഇളങ്കോവന്‍റെ വിദേശയാത്ര അനുമതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.