കേരളം

kerala

ETV Bharat / state

കള്ള വോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം ഊർജിതമാക്കും : വി ഡി സതീശൻ - വി ഡി സതീശൻ

പതിനായിരക്കണക്കിന് വോട്ടുകളാണ് വോട്ടർപട്ടികയിൽ നിന്ന് ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർ വെട്ടിനീക്കിയതെന്ന് വി ഡി സതീശന്‍.

കള്ള വോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം ഊർജിതമാക്കും : വി.ഡി സതീശൻ

By

Published : May 8, 2019, 6:21 PM IST

.

കള്ള വോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം ഊർജിതമാക്കും : വി.ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കള്ള വോട്ടിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നിയമപോരാട്ടം ഊർജിതമാക്കുമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നോ രണ്ടോ സസ്പെൻഷനിൽ കള്ളവോട്ട് സംഭവം ഒതുക്കാമെന്ന് കരുതരുത്. പതിനായിരക്കണക്കിന് വോട്ടുകളാണ് വോട്ടർപട്ടികയിൽ നിന്ന് ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർ വെട്ടിനീക്കിയത്. വോട്ടർപട്ടികയിൽ നിന്ന് വെട്ടി നീക്കുന്നവരുടെ മൊഴി രേഖപ്പെടുത്തണമെന്ന ചട്ടം പോലും ലംഘിക്കപ്പെട്ടു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കോൺഗ്രസ് നിയമപോരാട്ടം നടത്തും. പിണറായി സർക്കാർ എവിടെ തുടങ്ങിയാലും അവസാനിക്കുന്നത് ലാവ്‌ലിനിൽ ആണെന്നും വി ഡി സതീശൻ പരിഹസിച്ചു. എസ്എൻസി ലാവ്ലിന് മുൻതൂക്കമുള്ള കനേഡിയൻ കമ്പനിക്ക് മസാല ബോണ്ട് നൽകിയതിലൂടെ, കേരള ജനതയെ സർക്കാർ വിൽക്കാൻ കൂട്ടു നിൽക്കുകയായിരുന്നു. ഇതിനായി ഉദ്യോഗസ്ഥരുമായും കനേഡിയൻ നയതന്ത്ര പ്രതിനിധികളുമായും സർക്കാർ രഹസ്യ ചർച്ച നടത്തിയെന്നും സതീശൻ ആരോപിച്ചു.

ABOUT THE AUTHOR

...view details