തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌ത പണിമുടക്കിൽ നാളെ സംസ്ഥാനത്തെ ഡോക്ടര്‍മാരും പങ്കെടുക്കും. പണിമുടക്കുമായി സഹകരിക്കുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒ എ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ ഉൾപ്പെടെ മുഴുവൻ ഡോക്‌ടർമാരും സമരത്തിൽ പങ്കെടുക്കും. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍; സംസ്ഥാനത്തെ ഡോക്ടര്‍മാരും പങ്കെടുക്കും - പണിമുടക്ക്
നാളെ സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ രാവിലെ 10 മണി വരെ ഒ പി ബഹിഷ്‌കരിക്കും. ഐഎംഎ നടത്തുന്ന പ്രതിഷേധ പരിപാടികളിലും ഡോക്‌ടര്‍മാര്‍ പങ്കെടുക്കും. മെഡിക്കൽ വിദ്യാർഥികളും ജൂനിയർ ഡോക്‌ടർമാരും സമരപരിപാടികളിൽ പങ്കാളികളാകും. ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമം തടയാൻ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചിരുന്നു. എന്നാല്‍ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. പണിമുടക്കിന്‍റെ ഭാഗമായി രാവിലെ 10 മുതൽ രാജ്ഭവന് മുന്നിൽ ധർണയും നടക്കും.