തിരുവനന്തപുരം:കമൽ ഹാസനെ പിന്തുണച്ച് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. നാഥുറാം ഗോഡ്സെ ഹിന്ദു തീവ്രവാദി തന്നെയാണ്. കമൽ ഹാസനെ കൊല്ലാൻ ഫത്‌വ പുറപ്പെടുവിച്ച സാഹചര്യത്തിൽ അദ്ദേഹം ഇനി എത്ര നാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും കെമാൽ പാഷ തിരുവനന്തപുരത്ത് പറഞ്ഞു.
കമൽ ഹാസൻ ഇനി എത്ര നാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ല: ജസ്റ്റിസ് കെമാല്‍ പാഷ
നാഥുറാം ഗോഡ്സെ ഹിന്ദു തീവ്രവാദി തന്നെയാണെന്നും രാജ്യത്ത് തുല്യതയും മതനിരപേക്ഷതയും ഇല്ലാതായിരിക്കുന്നുവെന്നും കമാൽ പാഷ
"കമൽഹാസൻ പറഞ്ഞതിൽ എന്താണ് തെറ്റ്. അദ്ദേഹം ഭീകരവാദി എന്നു പറഞ്ഞതാണ് പ്രശ്നമായത്. താൻ നല്ല ഹിന്ദുവായി ഇരിക്കുന്നത് കൊണ്ട് തന്നെ നല്ല ഒരു മുസൽമാനും ആണെന്ന് പറഞ്ഞതിന് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത് ഭീകരവാദം തന്നെയാണ്. അത് മനസ്സിലാക്കാതെയാണ് കമൽ ഹാസന് നേരെ ഭീഷണി ഉയരുന്നതെന്നത്" - കെമാൽ പാഷ പറഞ്ഞു.
ഗോഡ്സെയാണ് ഇന്ന് ഏറ്റവും മഹാനെന്നും രാജ്യസ്നേഹിയും എന്നാണ് ചിലർ പറഞ്ഞു നടക്കുന്നത്. ഇവർ പാടിപ്പുകഴ്ത്തുന്ന വീർ സവർക്കർ മഹാത്മ ഗാന്ധിയെ വധിച്ച കേസിൽ പ്രതിയാണ്. എന്നാൽ അന്ന് തെളിവില്ലാതെ വിട്ടയച്ചു. ഇന്നാണെങ്കിൽ ശിക്ഷിക്കപ്പെട്ടേനെ. രക്ഷപ്പെട്ടതോടെ അദ്ദേഹവും മഹാനായി മാറിയെന്നും കെമാൽ പാഷ പറഞ്ഞു.