ശ്രീലങ്കയിൽ നിന്ന് ഐഎസ് ഭീകരർ ലക്ഷദ്വീപിലേക്ക്; കേരളത്തിൽ ജാഗ്രത - മുന്നറിയിപ്പ്
തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രത നിര്‍ദേശം.
തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നും 15 ഐഎസ് ഭീകരർ ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജാഗ്രത നിര്‍ദേശം. ഭീകരര്‍ ശ്രീലങ്കയില്‍ നിന്നും ബോട്ടില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവർ കേരളത്തിലുമെത്തിയെന്ന അന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കോസ്റ്റല്‍ ബീറ്റും ബോട്ട് പട്രോളിങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഐഎസ് ബന്ധമുള്ളവര്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.