കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തെക്കൻ കേരളത്തിൽ ഭാഗികം. കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. വ്യാപകമായി കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. അതേസമയം തിരുവനന്തപുരം നഗരത്തിൽ അടക്കം കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ സർവീസ് നടത്തി.
തെക്കന്‍ ജില്ലകളിൽ ഭാഗികമായി കോണ്‍ഗ്രസ് ഹര്‍ത്താല്‍ - harthal
ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാടും കാട്ടാക്കടയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലറയിൽ ഹർത്താലനുകൂലികൾ വ്യാപാരിയെ മർദ്ദിച്ചു.
തിരുവനന്തപുരം ജില്ലയിൽ പലഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാടും കാട്ടാക്കടയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലറയിൽ ഹർത്താലനുകൂലികൾ വ്യാപാരിയെ മർദ്ദിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെങ്കിലും ജില്ലയിൽ വ്യാപകമായി പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. അതേസമയം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.