തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണം പിടികൂടി. ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ്) സംഘമാണ് പിടികൂടിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എട്ട് കോടി രൂപ വില വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിനെ ഡിആര്‍ഐ ചോദ്യം ചെയ്യുന്നു. ഒമാനില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു ഇയാള്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. ബിസ്ക്കറ്റ് രൂപത്തിലാക്കി ബാഗിനുള്ളില്‍ സൂക്ഷിച്ച സ്വര്‍ണമാണ് പിടി കൂടിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘം സജീവമായതിനെ തുടര്‍ന്ന് ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കിയിരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വന്‍ സ്വർണ വേട്ട; 25കിലോ സ്വര്‍ണം പിടികൂടി
ഡിആർഐ സംഘമാണ് പിടികൂടിയത്
സ്വർണ്ണവേട്ട
കഴിഞ്ഞ ആറ് മാസത്തിനിടെ നൂറ് കിലോ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയുട്ടുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായം ഇതിനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
Last Updated : May 13, 2019, 10:27 AM IST