കേരളം

kerala

ETV Bharat / state

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു - trivandrum

വീടിന്‍റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്.

കാട്ടാക്കട പൂവച്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് വീട് തകര്‍ന്നു

By

Published : Jul 15, 2019, 7:24 PM IST

Updated : Jul 15, 2019, 8:09 PM IST

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക് മേക്കര രമണിയുടെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ആള്‍താമസം ഇല്ലാതിരുന്നതും സമീപ പ്രദേശത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതും വന്‍ അപകടം ഒഴിവാക്കി. ഗൃഹനാഥ രമണി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റൊരു സ്ഥലത്താണ് താമസം. അടുക്കളയിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്. മാസങ്ങളായി ആള്‍താമസമില്ലാതിരുന്ന വീട്ടിലെ ഫ്രിഡ്‌ജ് വഴി ഉണ്ടായ ഷോര്‍ട്ട് സർക്യൂട്ട് ആകാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

കാട്ടാക്കട അഗ്നിശമനസേന ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതേസമയം വീട്ടിൽ ഇത്രയും സിലിണ്ടർ ഒരുമിച്ച് സൂക്ഷിക്കാൻ പാടില്ലെന്നിരിക്കേ നാല് സിലിണ്ടര്‍ സൂക്ഷിച്ചതിനെപ്പറ്റിയും അന്വേണം ഉണ്ടാകും.

Last Updated : Jul 15, 2019, 8:09 PM IST

ABOUT THE AUTHOR

...view details