ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം ഇന്ന് നടക്കും. ഒമ്പത് സംസ്ഥാനങ്ങളിലെ 71 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 945 സ്ഥാനാര്‍ഥികള്‍. 12.79 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലും, രാജസ്ഥാനിലും ഉത്തർപ്രദേശിലും 13 വീതവും, ബംഗാളിൽ എട്ട്, ബീഹാറിലും മധ്യപ്രദേശിലും അഞ്ച്, ഒഡിഷയിൽ ആറ്, ജാർഖണ്ഡിലെ മൂന്നും ജമ്മു കാശ്മീരിലെ ഒന്നും മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു പുറമെ ഒഡിഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 7മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടിംഗ് സമയം.
നാലാംഘട്ടം ഇന്ന്: രാജസ്ഥാനും മധ്യപ്രദേശും യുപിയും ഇന്ന് പോളിങ് ബൂത്തില്‍ - voting
ലോക്സഭാ തെരഞ്ഞെടുപ്പിനു പുറമെ ഒഡിഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.
കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, സുഭാഷ് ഭാംരെ, എസ്എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ എന്നിവർ ഇന്ന് ജനവിധി തേടുന്നുണ്ട്. സിപിഐ സ്ഥാനാർഥിയായി ബീഹാറിലെ ബെഗുസരായില്‍ കനയ്യ കുമാറും മുബൈയ് നോർത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി നടി ഊർമിള മതോണ്ട്കറും ജനവിധി തേടുന്നുണ്ട്. 2014 ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയ സംസ്ഥാനങ്ങളും മണ്ഡലങ്ങളുമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും എന്നതില്‍ അന്തിമ തീരുമാനം ഇന്നത്തെ പോളിങില്‍ അറിയാനാകും.
ശക്തമായ പോരാട്ടമാണ് ബിജെപിയും കോൺഗ്രസും നാലാം ഘട്ടത്തില്‍ നടത്തിയത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുമ്പോൾ ഉത്തർ പ്രദേശില്‍ എസ് പി - ബിഎസ്പി സഖ്യമാണ് ബിജെപിയുടെ മുഖ്യ എതിരാളികൾ. മഹാരാഷ്ട്രയില്‍ ബിജെപി - ശിവേസന സഖ്യത്തെ നേരിടാൻ മറുപക്ഷത്ത് സഖ്യമില്ല. കോൺഗ്രസും എൻസിപിയും അവരുടെ ശക്തി കേന്ദ്രങ്ങളില്‍ വിജയം ഉറപ്പിക്കുന്നു. ഒഡിഷയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭയിലേക്കും പോളിങ് നടക്കുന്നുണ്ട്. ബിജെപിക്ക് ഒപ്പം ഭരണകക്ഷിയായ ബിജെഡിക്കും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.