കേരളം

kerala

ETV Bharat / state

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി; നടപടി ഉടൻ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി - pinarayi vijayan

ഭൂമി നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ ഭൂമി ഉണ്ടായിരുന്നവർക്കും പകരം ഭൂമി നൽകാനുള്ള നടപടിക്രമങ്ങൾ മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. പ്രളയാനന്തര പുനർനിർമാണം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി; നടപടികൾ മെയ്യിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി

By

Published : Apr 29, 2019, 8:09 PM IST

തിരുവനന്തപുരം: പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തര പുനർനിർമാണം അവലോകനം ചെയ്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഭൂമി നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ ഭൂമി ഉണ്ടായിരുന്നവർക്കും വേണ്ടിയുള്ള നടപടികൾ മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വീടുകളുടെ പുനർനിർമ്മാണം, റിപ്പയർ എന്നിവ സംബന്ധിച്ച അപ്പീലുകൾ ഒപ്പം പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോഡുകളുടെ പുനർനിർമ്മാണം മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കണമെന്നും യോഗത്തിൽ പറഞ്ഞു. ലോകബാങ്കിൽ നിന്ന് 3596 കോടി രൂപ വായ്പയെടുക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ജൂണിൽ ചേരുന്ന ലോകബാങ്ക് ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി ജയരാജൻ എന്നിവരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details