കേരളം

kerala

ETV Bharat / state

എൻഡോസൾഫാൻ ഇരകളുടെ പട്ടിണി സമരം ; ചർച്ച പരാജയം - revenue minister

എന്‍ഡോസള്‍ഫാന്‍ ബാധിതായ കുട്ടികളടക്കം മുപ്പതോളം പേരാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് സെക്രട്ടിയേറ്റിന് മുന്നില്‍ സമരം ചെയ്തപ്പോള്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാണ് അവരുടെ ആരോപണം.

ഫയൽ ചിത്രം

By

Published : Feb 1, 2019, 6:02 PM IST

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം നടത്തുന്ന പട്ടിണി സമരത്തിൽ പങ്കെടുക്കുന്നവരുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല പട്ടിണി സമരം തുടരുമെന്നും ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട മാർച്ച് നടത്തുമെന്നും സമരക്കാർ അറിയിച്ചു.

എന്നാൽ എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി വീണ്ടും മെഡിക്കൽ ക്യാമ്പ്നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. സമരസമിതിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ 1905 പേരെയും ഉൾപ്പെടുത്തുക പ്രായോഗികമല്ല. ഒരു വീട്ടിൽ ഒന്നിലധികം എൻഡോസൾഫാൻ ബാധിതരുണ്ടെങ്കിൽ ഒരാൾ ഒഴിവാക്കപ്പെട്ടു എന്ന പരാതി പരിശോധിക്കും. മൂന്ന് ലക്ഷം രൂപ വരെ വായ്പ എഴുതിതള്ളും. ഇതിനായി 4.6 കോടി രൂപ ബാങ്കുകൾക്ക് നൽകി. ഉപയോഗിക്കാതെ കിടക്കുന്ന കീടനാശിനികൾ നിർവീര്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ജോലി, പെൻഷൻ വർധന എന്നിവ അപ്രായോഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്‍ഡോസള്‍ഫാന്‍ ബാധിതായ കുട്ടികളടക്കം മുപ്പതോളം പേരാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് സെക്രട്ടിയേറ്റിന് മുന്നില്‍ സമരം ചെയ്തപ്പോള്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സമര സമിതി അംഗങ്ങള്‍ ആരോപിക്കുന്നു. സുപ്രീം കോടതി വിധി പ്രകാരമുള്ള സഹായങ്ങള്‍ നല്‍കുക, പുനരധിവാസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍.

ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച ബജറ്റില്‍ ഇരുപതു കോടി രൂപയാണ് ഇത്തവണ എന്‍ഡോസള്‍ഫാന്‍ ദുരിതബാധികര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് കിട്ടാക്കനിയായി നില്‍ക്കെയാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്.

ABOUT THE AUTHOR

...view details