കേരളം

kerala

ETV Bharat / state

സിപിഎം നിർവ്വാഹക സമിതി യോഗത്തിന് തലസ്ഥാന നഗരിയില്‍ തുടക്കം

തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ മത്സരിക്കണമെന്ന ശക്തമായ സമ്മർദത്തിനിടെയാണ് യോഗങ്ങൾക്ക് തുടക്കമായത്.

By

Published : Mar 3, 2019, 5:00 PM IST

Updated : Mar 3, 2019, 11:40 PM IST

സിപിഎം നിർവ്വാഹക സമിതി യോഗം

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെസ്ഥാനാർത്ഥി നിർണയത്തിനായുളള സിപിഎം സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ യോഗത്തിൽ തീരുമാനിക്കും. ഇന്നും നാളെയുമായി സിപി ഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം. നാളെ കൗൺസിൽ ചേർന്നാകും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എട്ട് ജില്ലാ കൗൺസിലുകൾ നിർദേശിച്ച മൂന്ന് പേർ വീതമുള്ള പാനലിൽ നിന്നാകും സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുക. തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ മത്സരിക്കണമെന്ന ശക്തമായ സമ്മർദത്തിനിടെയാണ് യോഗങ്ങൾക്ക് തുടക്കമായത്.

തിരുവനന്തപുരത്ത്സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തൃശ്ശൂരിൽ നിലവിലെ എംപി സി എൻ ജയദേവൻ, മാവേലിക്കരയിൽ ചെങ്ങറ സുരേന്ദ്രൻ എം എൽഎ, വയനാട്ടിൽ സത്യൻമൊകേരി എന്നീ പേരുകൾക്ക് പ്രാമുഖ്യം നൽകിയാണ് ജില്ലാ കൗൺസിലുകളുടെ പട്ടിക. പുതിയ പേരുകൾ സംസ്ഥാന നേതൃത്വം യോഗത്തിൽ നിർദ്ദേശിക്കാൻ സാധ്യത ഉണ്ട്.കാനം മത്സര രംഗത്തെത്തിയാൽ ശക്തമായ തൃകോണ മത്സരത്തിന് തിരുവനന്തപുരം വേദിയാകുമെന്നാണ് വിലയിരുത്തൽ


.

Last Updated : Mar 3, 2019, 11:40 PM IST

ABOUT THE AUTHOR

...view details