കേരളം

kerala

ETV Bharat / state

എൻഡോസൾഫാൻ ദുരിതബാധിതരുടെ സങ്കടയാത്ര പൊലീസ് തടഞ്ഞു - എന്‍ഡോസള്‍ഫാന്‍

അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം മുമ്പ് മൂന്നുതവണ സമരം നടത്തിയപ്പോഴും സമരത്തിന് പിന്തുണ നൽകിയ സിപിഎം ഇപ്പോൾ ചുവടുമാറുന്നു എന്നാണ് പ്രധാന ആക്ഷേപം.

ദയാബായ്

By

Published : Feb 3, 2019, 5:11 PM IST

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെയടക്കം ഉള്‍പ്പെടുത്തി നടത്തിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചാണ് തടഞ്ഞത്.

അര്‍ഹരായവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി ചുരുങ്ങിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. സാമൂഹ്യ പ്രവർത്തക ദയാബായി സമരപ്പന്തലിൽ പട്ടിണി സമരം തുടരുകയാണ്. സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ABOUT THE AUTHOR

...view details