തിരുവനന്തപുരം: പർദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ ആർക്കും ഇടപെടാനുള്ള അവകാശമില്ല. തോൽവി ഭയന്ന് സിപിഎം നേതാക്കളുടെ സമനില തെറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. സംഘപരിവാർ ശക്തികളുടെ ഭാഷയിലാണ് സിപിഎമ്മിലെ പല നേതാക്കളും ഇപ്പോൾ സംസാരിക്കുന്നത്. നേതാക്കൾ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പർദ്ദ വിവാദം; സിപിഎം നേതാക്കൾ മാപ്പ് ചോദിക്കണമെന്ന് രമേശ് ചെന്നിത്തല
പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് ചെന്നിത്തല പറഞ്ഞു.
പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പർദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ വിവാദ പരാമർശത്തിനെതിരെയാണ് നേതാക്കളുടെ പ്രതികരണം. എം വി ജയരാജന്‍റെ പ്രസ്താവനയെ പിന്തുണച്ച് പി കെ ശ്രീമതി രംഗത്തെത്തിയിരുന്നു. പോളിങ് ബൂത്തുകളിൽ പർദ്ദ ധരിച്ചെത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ ബൂത്ത് ഏജന്‍റുമാർ ആവശ്യപ്പെട്ടാൽ മുഖം കാണിക്കണമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്.