നെയ്യാറ്റിന്‍കര ആത്മഹത്യ; ഉത്തരവാദി അമ്മയെന്ന് ചന്ദ്രന്‍
നരുവാമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു കൊണ്ടുരുമ്പോഴായിരുന്നു ചന്ദ്രന്‍റെ പ്രതികരണം
തിരുവനന്തപുരം:നെയ്യാറ്റിന്‍കര സംഭവത്തിൽ അറസ്റ്റിലായ ചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "കൃഷ്ണമ്മയാണ് ഉത്തരവാദി, തനിക്കിതിൽ പങ്കില്ല. ബാങ്ക് ജപ്തി പ്രശ്നം നിലനിൽക്കുന്നുണ്ടായിരുന്നു. മന്ത്രവാദം ഒന്നും താൻ ചെയ്തിട്ടില്ല. അമ്മ കൃഷ്ണമ്മയും ഭാര്യയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നു.
താൻ നാട്ടിലെത്തി ആറു മാസമേ ആയിട്ടുള്ളൂ " ചന്ദ്രൻ പറഞ്ഞു. നരുവാമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു കൊണ്ടുവരുമ്പോഴായിരുന്നു ചന്ദ്രന്‍റെ പ്രതികരണം. വഴിത്തിരിവായി ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മയായ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.