കേരളം

kerala

ETV Bharat / state

സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സിഡി പുറത്തിറക്കി - സി ദിവാകരൻ

ആറ് ഗാനങ്ങള്‍ അടങ്ങിയ സിഡിയും, സ്ഥാനാർഥിയുടെ വെബ്സൈറ്റും ആണ് പ്രകാശനം ചെയ്തത്.

സി ദിവാകരൻ സിഡി പ്രകാശനം

By

Published : Apr 3, 2019, 5:53 PM IST

തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനങ്ങളുടെ സിഡി പുറത്തിറക്കി. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ സ്ഥാനാർഥിയുടെ വെബ്സൈറ്റും പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിഡി പ്രകാശനം നിർവഹിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് നിർവഹിച്ചു. ഏഴാച്ചേരി രാമചന്ദ്രൻ, പിരപ്പൻകോട് മുരളി, മുരുകൻ കാട്ടാക്കട, വി പി ഉണ്ണികൃഷ്ണൻ എന്നിവർ രചന നിർവഹിച്ച ആറ് ഗാനങ്ങളാണ് സിഡിയിലുള്ളത്.

ABOUT THE AUTHOR

...view details