തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ബിനോയ് കോടിയേരിയുടെയും മകന്‍റെയും ചിത്രം അപകീർത്തികരമായി പ്രചരിപ്പിക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ബിനോയ് കോടിയേരിയുടെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി.
ബിനോയ് കോടിയേരിയുടേയും മകന്‍റെയും ചിത്രം പ്രചരിപ്പിച്ചു : ബാലാവകാശ കമ്മിഷൻ കേസെടുത്തു - മുബൈ പൊലീസ്
ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ജാമ്യം ലഭിച്ചാല്‍ പ്രതി രാജ്യം വിടാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഈ നീക്കം.
പരാതി പരിശോധിച്ച് തുടര്‍നടപടികളെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ് ഡിജിപിയോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ചിത്രവും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ഇടുന്നത് നിയമലംഘമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിട്ടുണ്ട്. നാളെ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മുംബൈ പൊലീസിന്‍റെ നീക്കം. ജാമ്യം ലഭിച്ചാല്‍ പ്രതി രാജ്യം വിടാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടതെന്നാണ് പൊലീസ് പറയുന്നത്.