കേരളം

kerala

ETV Bharat / state

ബിനോയ് കോടിയേരിയുടെ ജാമ്യാഹർജി മുംബൈ കോടതി ഇന്ന് പരിഗണിക്കും - തെളിവ്

ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെത്തിയ മുംബൈ പൊലീസ് ഇപ്പോഴും ബിനോയ്ക്കായി തിരച്ചിൽ നടത്തുകയാണ്

ഫയൽ

By

Published : Jun 24, 2019, 10:27 AM IST

തിരുവനന്തപുരം: പീഡനാരോപണ കേസിൽ ബിനോയ് കോടിയേരിയുടെ ജാമ്യ ഹർജി മുംബൈ സിവിൽ, സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം ആരോപണം ഉന്നയിച്ച യുവതിയുമായി ബിനോയ്ക്ക് ബന്ധമുണ്ടായിരുന്നത് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നു. ആരോപണം ഉന്നയിച്ച യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ബിനോയ് എന്നാണുള്ളത്. 2013 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ബിനോയ് കോടിയേരിയുടെ അക്കൗണ്ടിൽ നിന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപ നിക്ഷേപിച്ചതായും പൊലീസിന് തെളിവ് ലഭിച്ചു.

ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെത്തിയ മുംബൈ പൊലീസ് ഇപ്പോഴും ബിനോയ്ക്കായി തിരച്ചിൽ നടത്തുകയാണ്. ബിനോയ് സമർപ്പിച്ച ജാമ്യാപേക്ഷയിർ മുംബൈ ഡിൻഡോഷി കോടതി വാദം കേൾക്കവെ ബിനോയ് കോടിയേരിയെ അപകീർത്തിപെടുത്താനായി കെട്ടിച്ചമച്ച കേസാണ് ഇതെന്ന് അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചിരുന്നു. എന്നാൽ ബിനോയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതേ തുടർന്നാണ് കേസിൽ തിങ്കളാഴ്ച വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

ABOUT THE AUTHOR

...view details