ബാലഭാസ്കറിന്‍റെ മരണം; ദുരൂഹതകൾ പുറത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം
നിയമസഭയിൽ പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭയിൽ പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച ശാസ്ത്രീയ അന്വേഷണം നടന്നു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം തന്നെ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.