കേരളം

kerala

ETV Bharat / state

ആറളത്ത് ജനവാസ മേഖലകൾ സംരക്ഷിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് - തിരുവനന്തപുരം

വന്യജീവികൾ ജനവാസ മേഖലയിൽ നാശനഷ്ടങ്ങൾ വരുത്തുന്നത് സംബന്ധിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് സബ്മിഷൻ ഉന്നയിച്ചത്

ആറളത്ത് ജനവാസ മേഖലകൾ സംരക്ഷിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

By

Published : Jun 11, 2019, 8:58 PM IST

തിരുവനന്തപുരം: ആറളത്ത് വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ സത്വര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. ആറളം വന്യജീവി സങ്കേതത്തിലെ വന്യജീവികൾ ജനവാസ മേഖലയിൽ നാശനഷ്ടങ്ങൾ വരുത്തുന്നത് സംബന്ധിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് സബ്മിഷൻ ഉന്നയിച്ചത്. കഴിഞ്ഞവർഷം 168 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. എന്നാൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ മതിൽ പൊളിഞ്ഞ സ്ഥലങ്ങളിൽ അവ പുതുക്കി പണിയുമെന്ന് മന്ത്രി കെ രാജു മറുപടി നൽകി. ട്രഞ്ചും ഉരുക്ക് വേലിയും നിർമ്മിച്ചിട്ടുണ്ട്. സൗരോർജ വേലി പ്രവർത്തനക്ഷമമാക്കി. ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് കയറ്റാനുള്ള പ്രത്യേക ടീമും പ്രവർത്തിക്കുന്നുണ്ട്. ഇതിനായി കൂടുതൽ വാച്ചർമാരുടെ സേവനവും ഉപയോഗിക്കും. വന്യജീവികളുടെ ആക്രമണങ്ങളിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആറളം ഫാമിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. തീരുമാനമെടുക്കുന്നതിനായി കൃഷി- റവന്യൂ -വനം വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ ചേരുമെന്നും മന്ത്രി മറുപടി നൽകി.

ABOUT THE AUTHOR

...view details