ആലപ്പുഴ :ചേർത്തലയിൽ വാഹനാപകടത്തിൽസ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചേർത്തല പുത്തനങ്ങാടി സ്വദേശി തൗഫീഖ് (25) ആണ് മരിച്ചത്. ചേർത്തല എക്സ്റേ ബൈപ്പാസിന് തെക്ക് വശത്താണ് അപകടം.
KL-32 Q7877 ഹോണ്ട ഡിയോ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ വീട്ടിൽ നിന്ന് ചേർത്തലയിലെ കടയിലേയ്ക്ക് പോകുമ്പോൾ കാർ തട്ടി റോഡിൽ വീഴുകയായിരുന്നു. പിന്നാലെ വന്ന പാൽ വണ്ടി തൗഫീഖിന്‍റെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.