കേരളം

kerala

ETV Bharat / state

വരാനിരിക്കുന്നത് മാറ്റത്തിന്‍റെ വർഷം; മന്ത്രി തോമസ് ഐസക്ക്

സംസ്ഥാനത്തെ 20,000 കിലോമീറ്റർ തോടുകൾ വൃത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു

മന്ത്രി തോമസ് ഐസക്ക്  മാരാരിക്കുളം വടക്ക് പഞ്ചായത്ത് തോട് പുനരുജ്ജീവന പദ്ധതി  Minister Thomas Isaac  Panchayat north of Mararikulam
വരാനിരിക്കുന്നത് മാറ്റത്തിന്‍റെ വർഷം; മന്ത്രി തോമസ് ഐസക്ക്

By

Published : Feb 24, 2020, 11:41 PM IST

Updated : Feb 28, 2020, 10:13 PM IST

ആലപ്പുഴ: വരാനിരിക്കുന്നത് മാറ്റത്തിന്‍റെ വർഷമായിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഓണത്തിന് മുമ്പായി സംസ്ഥാനത്തെ 20,000 കിലോമീറ്റർ തോടുകൾ വൃത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് സര്‍ക്കാരിനൊപ്പം പഞ്ചായത്തുകളും പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയിലെ കരിക്കോട് തോട് പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്നത് മാറ്റത്തിന്‍റെ വർഷം; മന്ത്രി തോമസ് ഐസക്ക്

തീരദേശ മേഖലയിൽ ഉച്ചഭക്ഷണത്തിനായി ആരും ബുദ്ധിമുട്ടരുതെന്നും ഇതിനായി പഞ്ചായത്തിന്‍റെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പഞ്ചായത്തിലെ മൂന്നിടങ്ങളില്‍ ഉച്ച ഭക്ഷണകേന്ദ്രങ്ങൾ മാർച്ച്‌ ഒന്നിന് ആരംഭിക്കുമെന്ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ് കുമാർ പറഞ്ഞു. ശ്യാമപ്രസാദ് മുഖർജി റൂർബൻ പദ്ധതി പ്രകാരം 88 ലക്ഷം രൂപയാണ് തോട് നവീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.

Last Updated : Feb 28, 2020, 10:13 PM IST

ABOUT THE AUTHOR

...view details