ആലപ്പുഴ: വള്ളികുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്നം ലക്ഷ്മി ഭവനത്തിൽ വിഷ്ണുവിൻ്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. 19 വയസായിരുന്നു. ഇരുവരും മാർച്ച് 21 നായിരുന്നു വിവാഹിതരായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.