വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം: പ്രതി പിടിയിൽ - ആലപ്പുഴ
വിപിൻ ജോസഫ് എന്ന യുവാവിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു.
പ്രതി പിടിയിൽ
ആലപ്പുഴ: വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വിപിൻ ജോസഫ് (32) എന്ന യുവാവിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയെയാണ് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചത്. 25 പവൻ സ്വർണവും പണവും വിവാഹ വാഗ്‌ദാനം നൽകി പ്രതി അപഹരിച്ചതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.