കേരളം

kerala

ETV Bharat / state

കൊവിഡ് കാലത്തും ഗജവീരന്മാര്‍ക്ക് സുഖചികിത്സ - ആനയുടമകൾ

കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആഘോഷപൂർവം നടത്താറുള്ള ആനയൂട്ട് ചടങ്ങ് ഇത്തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആനയുടമകളുടെ സംഘടനയായ എലിഫന്‍റ് ഓണേഴ്സ് അസോസിയേഷൻ ഏറ്റെടുത്തത്.

Wellness for elephants  elephants  കർക്കടക മാസം  ഗജവീരന്മാര്‍ക്ക് സുഖചികിത്സ  ഗജവീരന്മാർ  ആനയുടമകൾ  എലിഫന്‍റ് ഓണേഴ്സ് അസോസിയേഷൻ
കൊവിഡ് കാലത്തും കർക്കടക മാസത്തില്‍ ഗജവീരന്മാര്‍ക്ക് സുഖചികിത്സ

By

Published : Jul 17, 2020, 4:37 PM IST

Updated : Jul 17, 2020, 5:13 PM IST

ആലപ്പുഴ: ഗജവീരന്മാർക്ക് കർക്കടക ചികിത്സ നൽകുകയാണ് സംസ്ഥാനത്തെ ആനയുടമകൾ. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആഘോഷപൂർവം നടത്താറുള്ള ആനയൂട്ട് ചടങ്ങ് ഇത്തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആനയുടമകളുടെ സംഘടനയായ എലിഫന്‍റ് ഓണേഴ്സ് അസോസിയേഷൻ ഏറ്റെടുത്തത്. കർക്കടക മാസാരംഭത്തിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ആനയൂട്ട് കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ നടന്നിരുന്നു.

കൊവിഡ് കാലത്തും ഗജവീരന്മാര്‍ക്ക് സുഖചികിത്സ

കർക്കടകം ഒഴികെയുള്ള മാസങ്ങളിൽ ഉത്സവത്തോടനുബന്ധിതമായൊരു ദിവസം ആനകളെ ക്ഷേത്രസന്നിധിയിലെത്തിച്ചു പ്രത്യേകമായ ആയൂര്‍വേദ വിധിപ്രകാരം ശര്‍ക്കര, നെയ്യ്‌, തേങ്ങാ, കരിമ്പ്‌, അരി എന്നിവ ചേര്‍ത്തു തയ്യാറാക്കപ്പെട്ട സദ്യ നല്‍കി ആരാധിക്കും. കർക്കടക മാസത്തിൽ ക്ഷേത്ര ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും കുറവായതിനാൽ ആന ഊട്ടുകൾ ഉടമകൾക്ക് ഏറെ ആശ്വാസം ആയിരിന്നു. എന്നാല്‍ ഇത്തവണ ഇതില്ല.

ഒരു ആന കുറഞ്ഞത് ഇരുപതു ഊട്ടുകളിലെങ്കിലും പങ്കെടുക്കും. കൂടാതെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകൾക്ക് യാത്രപടിയും പാപ്പാന്മാർക്ക് ബാറ്റയും ക്ഷേത്ര ഉടമകൾ നൽകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജി കൃഷ്ണപ്രസാദിന്‍റെ കലവൂർ കുളമാക്കിയിലെ വീട്ടിൽ തിരുവിതാംകൂർ ദിവസം ബോർഡ് അംഗം കെ.എസ് രവി നിർവഹിച്ചു. കുളമാക്കിയിൽ കെ.കെ സീതമ്മയും ചടങ്ങിൽ പങ്കെടുത്തു.

കരിപെട്ടി ചോറ്, പഴവർഗങ്ങൾ, പയർ, ഗോതമ്പ്, മുതിര ഉൾപ്പടെയുള്ള ഔഷധങ്ങൾ എന്നിവയാണ് നൽകുന്നത്. ആനയുടെ ഭക്ഷണ ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനും വൻ തുക കണ്ടെത്തുവാനാകാതെ പ്രതിസന്ധിയിലാണ് ഉടമകളെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജി കൃഷ്ണപ്രസാദ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടാനകൾക്കു സർക്കാർ റേഷൻ ഏർപ്പെടുത്തിയത് ആശ്വാസം നല്‍കിയിരുന്നു. ആന ഉടമകളുടെ ഈ പ്രതിസന്ധിയെ മറികടക്കാൻ സര്‍ക്കാര്‍ കൂടുതൽ സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുളമാക്കിയിലെ ആനകളായ രാജ, ജയകൃഷ്ണൻ, മാധവൻ എന്നിവ ആനയൂട്ടിൽ പങ്കെടുത്തു. കുളമാക്കിയിലെ മറ്റു ആനകളായ പാർഥസാരഥിയും ഗണേശനും മദപ്പാടിലായതിനാൽ നീരുകാലത്താണ്.

Last Updated : Jul 17, 2020, 5:13 PM IST

ABOUT THE AUTHOR

...view details