കേരളം

kerala

ETV Bharat / state

എതിർക്കുമ്പോഴും പ്രതിപക്ഷം സർക്കാരിനൊപ്പം: വി.എസ് സുനിൽകുമാർ - കിഫ്ബി

പ്രതിപക്ഷ എംഎൽഎമാർ കിഫ്ബി അവലോകന യോഗങ്ങളിൽ തങ്ങളുടെ മണ്ഡലങ്ങൾക്ക് ആവശ്യമായ വികസന പദ്ധതികൾ ചോദിച്ചു വാങ്ങുന്നുണ്ടെന്ന് വി.എസ് സുനിൽകുമാർ.

പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് വി.എസ് സുനിൽകുമാർ  വി.എസ് സുനിൽകുമാർ  V.S Sunil Kumar  opposition is with the government  കിഫ്ബി  KIIFB
രാഷ്‌ട്രീയമായി എതിർക്കുമ്പോഴും പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് വി.എസ് സുനിൽകുമാർ

By

Published : Mar 11, 2020, 7:48 PM IST

ആലപ്പുഴ:പ്രതിപക്ഷം കിഫ്ബിയെ രാഷ്‌ട്രീയമായി എതിർക്കുമ്പോഴും മനസുകൊണ്ട് സർക്കാരിനൊപ്പമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നിരവധി ആളുകൾ കിഫ്ബിയെ രാഷ്‌ട്രീയമായി എതിർക്കുന്നുണ്ട്. അത് അവരുടെ രാഷ്‌ട്രീയ നിലനിൽപ്പിന്‍റെ ഭാഗമായതുകൊണ്ട് മാത്രമാണ്. ഒരുവശത്ത് എതിർക്കുമ്പോഴും മനസുകൊണ്ട് അവർ പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനൊപ്പമാണെന്നും മന്ത്രി പറഞ്ഞു .

രാഷ്‌ട്രീയമായി എതിർക്കുമ്പോഴും പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് വി.എസ് സുനിൽകുമാർ

ഒട്ടുമിക്ക പ്രതിപക്ഷ എംഎൽഎമാരും കിഫ്ബി അവലോകന യോഗങ്ങളിൽ തങ്ങളുടെ മണ്ഡലങ്ങൾക്ക് ആവശ്യമായ വികസന പദ്ധതികൾ ചോദിച്ചു വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ എന്ന നിലയിൽ കോടാനുകോടികളുടെ പദ്ധതികൾ തനിക്ക് സ്വപ്‌നം മാത്രമായിരുന്നു. അത്തരം പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും അവ നടപ്പാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ അവയ്ക്ക് പരിഹാരം കാണാൻ കഴിഞ്ഞു. എത്ര കോടികളുടെ പദ്ധതിയാണെങ്കിലും അവ കിഫ്ബി വഴി നടപ്പാക്കാൻ സാധിക്കും. ഇക്കാര്യം പ്രതിപക്ഷത്തിനും ബോധ്യമുണ്ട്. നവകേരള പുനർനിർമാണത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനോട് ജനങ്ങൾക്ക് വലിയ മതിപ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details