ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വയലാർ രാഘവ പറമ്പിലെ പുരയിടത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം. അനശ്വര കവി വയലാർ രാമവർമയുടെ വസതി സ്ഥിതിചെയ്യുന്ന രാഘവപറമ്പിൽ ആരംഭിച്ച പച്ചക്കറി കൃഷി പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്ര വര്‍മ, അഡ്വ.മനു.സി.പുളിക്കൽ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
വയലാർ രാഘവ പറമ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു
പച്ചക്കറി ഉത്‌പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്
പച്ചക്കറി ഉത്‌പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. വയലാർ രാമവർമ സ്‌മാരകത്തോട് ചേർന്നുള്ള ഒരേക്കറോളം സ്ഥലത്താണ് കപ്പ, ചേന, കിഴങ്ങ് തുടങ്ങിയ വിളകളുടെ കൃഷി ആരംഭിച്ചത്. കർഷക സംഘം അരൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. ഏരിയ ഭാരവാഹികൾ തന്നെയാണ് കൃഷിക്കായി നിലമൊരുക്കിയത്. കർഷക സംഘം സംസ്ഥാന സമിതി അംഗം എൻ.പി.ഷിബു, എം.ജി.നായർ, ടി.എം.ഷെരീഫ്, എസ്.വി.ബാബു, യു.ജി.ഉണ്ണി, കെ.ചിദംബരൻ, ടി.പി.സിജി, ജി.ബാഹുലേയൻ, പി.ടി.സതീശൻ, വയലാർ രാമവർമയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.