ആലപ്പുഴ: വയലാർ പഞ്ചായത്തിൽ പകൽവീട് പ്രവർത്തനംആരംഭിച്ചു. ആറാം വാർഡിൽ ചെട്ടികുളത്തിന് സമീപത്താണ് പകൽ വീട് നിർമ്മിച്ചത്. പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്‌തു. വയോജനങ്ങൾക്ക് പകൽ സമയങ്ങൾ ചെലവഴിക്കാനും, പത്രവായനയ്ക്കും മറ്റുമുള്ള സൗകര്യമാണ് പകൽ വീട്ടിൽ ഒരുക്കിയിട്ടുള്ളത്. ഇവിടെയെത്തുന്ന വയോജനങ്ങൾക്ക് ലഘുഭക്ഷണ വിതരണത്തിനുള്ള ക്രമീകരണങ്ങളും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
വയലാർ പഞ്ചായത്തിൽ പകൽവീട് പ്രവർത്തനം ആരംഭിച്ചു - ആലപ്പുഴ
മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്‌തു
വയലാർ പഞ്ചായത്തിൽ പകൽവീട് പ്രവർത്തനം ആരംഭിച്ചു
പഞ്ചായത്ത് പ്രസിഡന്‍റ് എസ്.വി.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് സർവ്വകലാശാല ഗവേണിംഗ് ബോഡി അംഗം അഡ്വ.മനു സി. പുളിക്കൽ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്‌ന്‍റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ യു.ജി.ഉണ്ണി, ഇന്ദിര, ഷീനപ്രേം, സെക്രട്ടറി ലത എ.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.