ആലപ്പുഴ:ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റിൽ അജ്ഞാത മൃതദേഹം കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച വൈകിട്ട് നാലുമണിയോടെ വീയപുരം പഞ്ചായത്ത്മുക്കിന് സമീപത്തെ കടവിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വീയപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ കരക്കെത്തിച്ചു.
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ആയത് കൊണ്ട് തന്നെ കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.