കേരളം

kerala

ETV Bharat / state

കേരളത്തിലെ പ്രക്ഷോഭങ്ങൾ വോട്ട് ബാങ്ക് ലക്ഷ്യം വച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ - കേന്ദ്രമന്ത്രി വി.മുരളീധരൻ

സത്യങ്ങൾ ജനങ്ങൾ അറിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനാണ് സർക്കാർ ഗവർണ്ണറെ എതിർക്കുന്നതെന്നും വി.മുരളീധരൻ.

പൗരത്വ നിയമം  കേന്ദ്രമന്ത്രി വി.മുരളീധരൻ  UNION_MINISTER_BYTE_IN_GOVERNER_GOVERNMENT_ISSUE
വി.മുരളീധരൻ

By

Published : Jan 18, 2020, 6:19 PM IST

ആലപ്പുഴ:പൗരത്വ നിയമത്തിന്‍റെ പേരിൽ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സംസ്ഥാന ഗവർണറുടെ നിലപാട് വോട്ട് രാഷ്ട്രീയത്തിനെതിരായുള്ളതാണ്‌. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ വാദങ്ങളെ ചിലർ എതിർക്കുന്നത്. കപിൽ സിബിൽ പറഞ്ഞതാണ് ഗവർണറും പറഞ്ഞത്. എല്ലാവരും ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നാണ് ഗവർണറും പറഞ്ഞതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
സിപിഎം ദിനപത്രമായ ദേശാഭിമാനിക്ക് ഗവർണറെ അനുകൂലിക്കാനാവില്ല. അവർക്ക് അവരുടേതായ നിലപാടുകളുണ്ട്. അവർ അതുമായി മുന്നോട്ട് പോകട്ടെ. എന്നാൽ അവരുടെ നിലപാടാണ് ശരിയെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവര്‍ണർ നിയമത്തിനനുസരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. സത്യങ്ങൾ ജനങ്ങൾ അറിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനാണ് സർക്കാർ ഗവർണറെ എതിർക്കുന്നത്. ഗാലറികളുടെ കയ്യടിക്കു വേണ്ടി നടത്തുന്ന പ്രസംഗങ്ങൾ അങ്ങനെ കണ്ടാൽ മതിയെന്നും വി.മുരളീധരൻ കണിച്ച്കുളങ്ങരയിൽ പറഞ്ഞു.

പൗരത്വ നിയമം; കേരളത്തിലെ പ്രക്ഷോഭങ്ങൾ വോട്ട് ബാങ്ക് ലക്ഷ്യം വച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

ABOUT THE AUTHOR

...view details