ആലപ്പുഴ:കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. യുഡിഎഫ് മികച്ച സ്ഥാനാർഥികളെയാണ് ഇക്കുറി മത്സര രംഗത്തിറക്കിയിരിക്കുന്നത്. കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും, നാട്ടില്‍ അക്രമവും, സ്വജനപക്ഷപാദവും, വര്‍ഗീയതയും ഇളക്കി വോട്ട് തട്ടാനുള്ള എല്‍ഡിഎഫിന്‍റെ മ്ലേഛമായ തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചിറിഞ്ഞ് അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും: മുനവറലി ശിഹാബ് തങ്ങൾ - അരിത ബാബു യുഡിഎഫ് വാർത്ത
യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കായംകുളത്ത് എത്തിയതായിരുന്നു തങ്ങള്‍
യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും: മുനവറലി ശിഹാബ് തങ്ങൾ
അഞ്ച് കൊല്ലം ജനങ്ങള്‍ ഈ സര്‍ക്കാരിനെ സഹിച്ച് വരികയായിരുന്നു. ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകുമെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കായംകുളത്ത് എത്തിയതായിരുന്നു തങ്ങള്‍. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എ. ഇര്‍ഷാദ്, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി. ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.